Ticker

6/recent/ticker-posts

എയിംസ് കൂട്ടായ്മ കാഞ്ഞങ്ങാട്ട് 24 മണിക്കൂർ ഉപവാസം സംഘടിപ്പിക്കും

കാഞ്ഞങ്ങാട് :  എയിംസ് പ്രപോസലിൽ കാസർകോടിനെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട്   6 ന് ഹിരോഷിമ ദിനം മുതൽ   സാമൂഹ്യ പ്രവർത്തക ദയാബായി  സെക്രട്ടറിയേറ്റ് നടയിൽ നടത്തുന്ന നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി കാഞ്ഞങ്ങാട്ട് 24 മണിക്കൂർ ഉപവാസം സംഘടിപ്പിക്കും. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിലെ എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ അനിശ്ചിതകാല നിരാഹാര സമര പന്തലിലാണ്  ഉപവാസം.
 10 ന് ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജ് വളയുന്ന പ്രതിഷേധ വലയം സമരവും  14 ന് കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിൽ നിന്നാരംഭിക്കുന്ന കറുത്ത തുണിയിൽ മൂടിയ മനുഷ്യർ നടത്തുന്ന ഉണർവ്വ് ഫ്രീഡം മാർച്ചും നടത്തും. വാർത്താ സമ്മേളനത്തിൽ എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ പ്രസിഡന്റ്‌ ഗണേഷ് അരമങ്ങാനം, വൈസ് പ്രസിഡന്റു മാരായ ജമീല അഹമ്മദ്‌, ഫൈസൽ ചേരക്കാടത്ത്, ജനറൽ സെക്രട്ടറി നാസർ ചെർക്കളം, സെക്രട്ടറി മുരളീധരൻ പടന്നക്കാട്, ട്രഷറർ സലീം സന്ദേശം ചൗക്കി  സംബന്ധിച്ചു.
Reactions

Post a Comment

0 Comments