അമ്പലത്തറ: ജില്ലാ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് അമ്പലത്തറയിലുള്ള ഷൂട്ടിംഗ് റെയിഞ്ചില്‍ ബേക്കല്‍ ഡിവൈഎസ്പി സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ആരംഭം മുതല്‍ തന്നെ ശക്തമായ മത്സരമായിരുന്നു. എയര്‍റൈഫിള്‍ ഇനത്തില്‍ മഹിത്ത് മാത്യ ഒന്നാംസ്ഥാനവും, പ്രശാന്ത് പെരിയ രണ്ടും എം ആനന്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയര്‍ പെണ്‍കുട്ടികള്‍ക്കുള്ള മത്സരത്തില്‍ ശ്രീലക്ഷ്മി ഒന്നും ആകാശ് രണ്ടാം സ്ഥാനവും നേടി. പിസ്റ്റള്‍ ഇനത്തില്‍ പി എസ് ജോസഫ് ഒന്നും എച്ച് എസ് ശ്രീകുമാര്‍ രണ്ടും സ്ഥാനങ്ങള്‍ നേടി. സമാപനസമ്മേളനവും സമ്മാനവിതരണവും റൈഫിള്‍ അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റുംും ജില്ലാ പോലീസ് ചീഫുമായ വൈഭവ് കെ സക്‌സേന നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് കണ്ടന്‍ നായര്‍ അധ്യക്ഷനായി. സംസ്ഥാന ട്രഷററും ജില്ലാസെക്രട്ടറിയുമായ അഡ്വ കെ എ നാസര്‍ സ്വാഗതം പറഞ്ഞു.
0 Comments