Ticker

6/recent/ticker-posts

രാവണീശ്വരം നമ്പ്യാരടുക്കത്ത് യുവാവിനെ കഴുത്തറുത്ത് കൊന്നു പ്രതിമംഗ്ളൂരുവിലേക്ക് കടന്നു

കാഞ്ഞങ്ങാട്: രാവണീശ്വരം നമ്പ്യാര ടുക്കത്ത് യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന സഹോദരി ഭര്‍ത്താവ് മംഗ്ളൂരുവിലേക്ക് കടന്നതായി സംശയം.  രാവണേശ്വരം നമ്പ്യാരടുക്കത്തെ ടൈല്‍സ് ജോലിക്കാരന്‍ നീലകണ്ഠനാണ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെയാണ് നീലകണ്ഠന്റെ മൃതദേഹം വീട്ടിനകത്ത് കാണപ്പെട്ടത്. നമ്പ്യാരടുക്കത്തെ പൊന്നപ്പന്‍-കലാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: ആശ. ഒരു മകളുണ്ട്. നീലകണ്ഠനും സഹോദരി ഭര്‍ത്താവ് ഗണേഷനും മാത്രമാണ് സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍ കുമാറിന്റേ നേതൃത്വത്തിലുള്ള  പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 
ഗണേഷൻ കൊലപാതകം നടത്തിയതായാണ് പോലീസ് കരുതുന്നത്.സാമ്പത്തിക തർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതിക്കായി തിരച്ചിലാരംഭിച്ചു. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി

Reactions

Post a Comment

0 Comments