കാസർകോട്:കടൽ കരയിൽ ഇരിക്കവെ
മൽസ്യ തൊഴിലാളി
തെങ്ങ് പൊട്ടി വീണ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുമ്പള
പെർവാഡ് കടപ്പുറം ബദ്രിയ ജുമാ മസ്ജിദ് പ്രസിഡന്റ് പെർവാഡിലെ
എ.ബി.
അബ്ദുല്ല 62 ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 നാണ് അപകടം. പെർവാഡിലെ വാട്ടർ ടാങ്കിനടുത്ത് ഇരിക്കവെ തെങ്ങ് പൊട്ടി ദേഹത്ത് വീഴുകയായിരുന്നു. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments