കാഞ്ഞങ്ങാട്:നോക്കുകുത്തിയായി മാറിയിരിക്കുകയാണ് കാഞ്ഞങ്ങാട്ടെ ട്രാഫിക് സിഗ്നൽ സംവിധാനം കാഞ്ഞങ്ങാട് കാസർഗോഡ് കെഎസ് ടി പി റോഡ് നിർമാണത്തോടൊപ്പം നിർമ്മിച്ച
താണ് കാഞ്ഞങ്ങാട് നഗരത്തിലെ കോട്ടച്ചേരി ട്രാഫിക് സംവിധാനം .ആധുനിക രീതിയിലാണ് ട്രാഫിക് സിഗ്നൽ സംവിധാനം സജ്ജീകരിച്ചത് കാഞ്ഞങ്ങാട് നഗരസഭ, പോലീസ് , പിഡബ്ളിയുഡി , വ്യാപാരി പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ അടങ്ങിയതാണ് ട്രാഫിക് റഗുലേറ്ററിഅതോററ്റി . 2019 മുതലാണ് കോട്ടച്ചേരി പുതുതായി ട്രാഫിക് സിഗ്നൽസംവിധാനം വന്നത് വലിയ പ്രതീക്ഷയിലായിരുന്നു സംവിധാനം ഒരുക്കിയതെങ്കിലും നഗത്തിലെ ഗതാഗത കുരുക്കിന് ട്രാഫിക് സിഗ്നൽ കുനിന്മേൽ കുരുവായി മാറുകയായിരുന്നു
ഗതാഗത കുരുക്ക് അതിരൂക്ഷമാവുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത് ഇതോടെ മാസങ്ങൾക്കകം സിഗ്നൽ സംവിധാനം നിർത്തിവെച്ചു. ഓണം ,വിഷു ,പെരുന്നാൾ സിസണിലെ വലിയ തിരക്ക് കണക്കിലെടുത്ത് ആദ്യമൊക്കെ സിഗ്നൽ
ഓഫ് ചെയ്തതെങ്കിലും പിന്നീട് പൂർണമായും നിർത്തിവെച്ചു ഇടക്കിടെ വീണ്ടും പ്രവർത്തിപ്പിക്കുന്നുണ്ടെങ്കിലും പരാതി രൂക്ഷമാകുമ്പോൾ നിർത്തിവെക്കുകയാണ് പതിവ്. നിലവിൽ സംവിധാനം നിർത്തിവെച്ച നിലയിലാണ് .ഗതാഗത കുരുക്കിന് ഇപ്പോഴും കുറവൊന്നുമില്ല ശാസ്ത്രീയമായ രീതി അവലംബിച്ച് സിഗ്നൽസംവിധാനം പുന:സ്ഥാപിച്ച്, നഗരത്തിലെത്തുന്നവർക്ക് കീറാമുട്ടിയായ ഗതാഗത കുരുക്കിന്ന് ശാശ്വത പരിഹാരമാകേണ്ടതുണ്ട് ഉത്സവകാലത്ത് മാത്രം ഒത്തുകൂടുന്ന ട്രാഫിക് അതോറ്റി കമ്മിറ്റിക്ക് അതിനൊട്ട് നേരവുമില്ല.
0 Comments