Ticker

6/recent/ticker-posts

ചെറുവത്തൂർ വാഹനാപകടം ഒരു യുവാവ് കൂടി മരിച്ചു

ചെറുവത്തൂർ /പിലിക്കോട്
മട്ടലായി ദേശീയ പാതയിൽ ശനി രാവിലെ ആറോടെ ഉണ്ടായ വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ഓർക്കുളം സ്വദേശി അഖിൽ കൃഷ്ണൻ മരിച്ചു. പറശിനിക്കടവിൽ പോയി കാറിൽ തിരിച്ചു വരുന്നതിനിടെ മട്ടലായി പെട്രോൾ പമ്പിന് സമീപത്ത് മീൻ ലോറിയുമായി കൂട്ടിയിടിച്ച് സംഭവ സ്ഥലത്ത് തന്നെ ഓർക്കുളം സ്വദേശി രാജിത്ത് മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ കാറിലുണ്ടായിരുന്ന രാജിത്തിന്റെ സുഹൃത്തുക്കളായ മൂന്നുപേരെ കണ്ണൂർ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിലൊരാളായ അഖിൽ കൃഷ്ണയാണ് (31) ഞായർ മരണപ്പെട്ടത്.
ഡി എം കൃഷ്ണന്റെയും
യമുനയുടെയും മകനാണ്. 
ഭാര്യ: ശാന്തി (ചെറ്റത്തൂർ കൊവ്വൽ). മകൻ: അക്ഷൽ കൃഷ്ണ (3 വയസ്)
സഹോദരി: ഐശ്വര്യ കൃഷ്ണൻ.
Reactions

Post a Comment

0 Comments