രാജപുരം
പാലക്കാട് ജില്ലയിലെ മരുതറോഡിലെ സിപി എം ലോക്കൽ കമ്മിറ്റിയംഗവും, ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ ആർഎസ്എസ്, ബിജെപി പ്രവർത്തകർ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സിപി എം രാജപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജപുരത്ത് പ്രതിഷേധ പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം ജില്ലാ കമ്മിറ്റിയംഗം എം വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ പി പീറ്റർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗം ജോഷി ജോർജ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എ കെ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.
0 Comments