Ticker

6/recent/ticker-posts

ഇഖ്ബാൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ സ്വാതന്ത്ര്യ ദിനവും വിജയോത്സവവും ആഘോഷിച്ചു

കാഞ്ഞങ്ങാട് : ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ സ്വാതന്ത്ര്യ ദിനവും വിജയോത്സവം 22 വ്യത്യസ്ഥ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. 

സ്കൂൾ പ്രിൻസിപ്പാൾ സുധ പി വി പതാക ഉയർത്തി.  മലയാളം അധ്യാപിക രമണി കെ വി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. 

സ്കൂൾ പി ടി എ പ്രസിഡൻ്റ് വി അബ്ദുൽ റഹ്മാൻ്റെ അധ്യക്ഷതയിൽ മനേജർ ഡോ: അബ്ദുൽ ഹഫീസിൻ്റെ മഹനീയ സാന്നിധ്യത്തിൽ ചേർന്ന വിജയോത്സവം 22 സ്വാതന്ത്ര്യദിനാഘോഷ പരിപാടി സ്കൂൾ ചെയർമാൻ അഷ്റഫ് എം ബി എം ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ 2021-22  അധ്യയന വർഷം എസ് എസ് എൽ സി +2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. 

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ ദേശഭക്തി ഗാനം, ദേശീയപതാക നിർമ്മാണം, ചിത്രരചനാ മത്സരം ,ഉപന്യാസ രചന ,പ്രസംഗ മത്സരം തുടങ്ങി ഇനങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാന ദാനവും നടന്നു. 

യതീംഖാന പ്രസിഡൻ്റ് സി കുഞ്ഞബ്ദുള്ള ഹാജി, വാർഡ് മെമ്പർ ഹംസ സി എച്ച്,  മദർ പി ടി എ വൈസ് പ്രസിഡൻ്റ്   സീനത്ത് ബാനു ,
യതീംഖാന സെക്രട്ടറി ബെസ്റ്റോ കുഞ്ഞാമദ് ,മുൻ പി ടി എ പ്രസിഡൻ്റുമാരായ അഹമ്മദ് കിർമ്മാണി , ഫൈസൽ വി കെ ,സീനിയർ അസിസ്റ്റൻ്റ് ഉഷ കെ ,സ്റ്റാഫ് സെക്രട്ടറി അമീർ കോടിബയൽ തുടങ്ങിയവർ  ആശംസകൾ നേർന്നു. 

സ്കൂൾ പ്രിൻസിപ്പാൾ സുധ പി വി സ്വാഗതവും ,ഹെഡ്മാസ്റ്റർ  അസീസ് ആർ നന്ദിയും പറഞ്ഞു.

അജാനൂർ ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സ്വാതന്ത്രദിനാഘോഷത്തിൽ പ്രിൻസിപ്പാൾ പി.വി.സുധ പതാക ഉയർത്തുന്നു.
Reactions

Post a Comment

0 Comments