Ticker

6/recent/ticker-posts

ചേറ്റുകുണ്ടിലും ഉദുമയിയിലും ചെമ്മനാടും മയക്കുമരുന്ന് വേട്ട. കെളവയൽ ഇഖ്ബാൽനഗർ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ


കാഞ്ഞങ്ങാട്: ചേറ്റുകുണ്ടിലും ഉദുമയിലും മയക്കുമരുന്ന് വേട്ട.
ക്ലീൻ കാസറഗോഡ് ഓപ്പറേഷൻ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന യുടെ നിർദ്ദേശപ്രകാരം ബേക്കൽ ഡി വൈ എസ് പി കെ സുനിൽകുമാർ സികെയുടെ നേതൃത്വത്തിൽ 
മേല്പറമ്പ ഇൻസ്‌പെക്ടർ ഉത്തംദാസ്, ബേക്കൽ ഇൻസ്‌പെക്ടർ വിപിൻ യുപി ബേക്കൽ എസ് ഐ രജനീഷ് എം 
ജൂനിയർ എസ് ഐ മാരായ ശരത്, സാലിം കെ, സെബാസ്റ്റ്യൻ പോലീസുകാരായ സുധീർ ബാബു
  സുരേഷ്, ഹരീഷ്, നികേഷ്, വിനീത് ,  ജ്യോതിഷ്, നിതിൻ, നിഷാന്ത് എന്നിവരടങ്ങുന്ന സംഘം  ബേക്കൽ സബ് ഡിവിഷന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ചേറ്റുകുണ്ട്, ഉദുമ, ചെമ്മനാട് എന്നിവിടങ്ങളിൽനിന്നായി  20ഗ്രാം  എംഡി എം എ പിടികൂടി. നിസാമുദ്ദീൻ 32, കൊളവയൽ ,  മുഹമ്മദ്‌ ഷമ്മാസ് 24,  തളങ്കര കുന്നിൽ  അർഷാദ് 33, അണങ്കൂർ എന്നിവരാണ്  അറസ്റ്റിലായത്.  ബേക്കൽ/മേല്പറമ്പ പോലീസ് സ്റ്റേഷനുകളിലായി 3 കേസുകൾ രജിസ്റ്റർ ചെയ്തു.
Reactions

Post a Comment

0 Comments