വെള്ളരിക്കുണ്ട് : തൊഴി ലുറപ്പ് ജോലിക്കിടെ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു.
പുങ്ങംചാൽ കൊടിയം കുണ്ടിലെ ഓമന ഗോപിക്കാണ് 42സ്വകാര്യവ്യക്തിയുടെ തെങ്ങിൻ തോട്ടത്തിൽ വച്ച് പാമ്പ് കടിയേറ്റത്.
തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ ഒമനയുടെ വലതു കാലിന് പാമ്പ് കടിക്കുകയായിരുന്നു.
പാമ്പ് കാലിൽ കടിച്ചു തൂങ്ങി നിന്നനിലയിൽ നിലവിളിച്ചു കൊണ്ട് ഓമന കാൽ കുടഞ്ഞപ്പോഴാണ് പാമ്പ് കടി വിട്ടത്.
കൂടെ ജോലി ചെയ്തവർ ഓമനെയെ വെള്ളരിക്കുണ്ടിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് കാഞ്ഞങ്ങാട് ജില്ലാആശുപത്രിയിലേക്കു മാറ്റി.
0 Comments