Ticker

6/recent/ticker-posts

സി പി ഐ കടുത്ത നിലപാടിൽ മെഡിക്കൽ കോളേജ് ഇല്ലെങ്കിൽ പ്ലാൻ്റേഷൻ കോർപ്പറേഷൻകേന്ദ്രസർവ്വകലാശാലക്ക്നൽകിയ ഭൂമി തിരിച്ച് പിടിക്കണം

കാഞ്ഞങ്ങാട്: കേന്ദ്രസർവ്വകലാശാലയുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് ഇല്ലെങ്കിൽ ഇതിനായി കേന്ദ്ര സർവകലാശാലയ്ക്ക് പ്ലാൻ്റേഷൻ കോർപ്പറേഷൻ നൽകിയ ഭൂമി തിരിച്ചുപിടിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി. പി. ബാബു പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ്സ് ഫോറത്തിൻ്റെ  മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല ആരോഗ്യരംഗത്ത് ഏറെ പ്രയാസപ്പെടുകയാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാറിലും മണ്ഡലം എംഎൽഎയുടെയും ശ്രദ്ധയിൽ പാർട്ടി  കൂടുതൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് ബാബു പറഞ്ഞു. കേന്ദ്രസർവകലാശാലയിൽ മെഡിക്കൽകോളേജ് നിർബന്ധമായും അനുവദിക്കേണ്ടതാണ്. എന്നാൽ ജില്ലയിൽ മാത്രം അനുവദിക്കാതിരിക്കുന്നത് നീതികേടാണെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളേജിന് വേണ്ടി സമ്മർദ്ദം ചെലുത്തുമെന്നും ആവശ്യമാണെങ്കിൽ സിപിഐ സമര രംഗത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണ കക്ഷിയെന്ന നിലയിൽ സമരത്തിന് തടസ്സമില്ലെന്നും ഭരണവും സമരവുമാെ സിപിഐ യുടെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ സിപിഐ സ്ഥിരമായി മത്സരിച്ചിരുന്ന മഞ്ചേശ്വരം മണ്ഡലം സിപിഎം മത്സരിക്കുന്ന സാഹചര്യത്തിൽ മണ്ഡലം തിരിച്ച് ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന് സംസ്ഥാന തലത്തിലെ ധാരണപ്രകാരമാണ് സീറ്റുകൾ മാറിയിട്ടുള്ളതെന്നും അതുകൊണ്ട് തിരിച്ചു ചോദിക്കാൻ സാധ്യതയില്ലെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി.  മത- ഭാഷ ന്യൂനപക്ഷ മേഖലകളിൽ പാർട്ടി പ്രവർത്തനം കൂടുതൽ  വ്യാപിപ്പിക്കാനാവശ്യമായ ഇടപെടലുകൾ പാർട്ടി നടത്തുമെന്നും സി. പി ബാബു പറഞ്ഞു. സംസ്ഥാന - ജില്ല തലത്തിൽ നേതൃത്വങ്ങൾക്കെതിരെ  വിമർശനം ഉണ്ടാകുന്നില്ലേയെന്ന കാര്യം ചോദിച്ചപ്പോൾ  പാർട്ടി നേതൃത്വത്തിനു  മുമ്പാകെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നത് തെറ്റല്ലെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറിയെന്ന നിലയിൽ  താനും വിമർശനത്തിനതീതനല്ല - അദ്ദേഹം പറഞ്ഞു. പ്രസ് ഫോറം പ്രസിഡൻ്റ് പി. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോയ് മാരൂർ, സിപിഐ മണ്ഡലം സെക്രട്ടറി സി. കെ ബാബുരാജ്, ജില്ലാ കമ്മിറ്റി അംഗം എൻ ബാലകൃഷ്ണൻ സംബന്ധിച്ചു.
Reactions

Post a Comment

0 Comments