Ticker

6/recent/ticker-posts

നാട് നീളെ തെരുവ് പട്ടികൾ ഭീതിയിലായി ജനം

കാഞ്ഞങ്ങാട് നാടും നഗരവും തെരുവുപട്ടികൾ കീഴടക്കിയതോടെ ജനങ്ങൾ ഭീതിയിലായി ആക്രമണോത്സുകരായി തെരുവുപട്ടികൾ റോഡിൽ അലയുമ്പോൾ വിദ്യാർത്ഥികളടക്കം കടുത്ത ആശങ്കയിലാണ് കുട്ടികൾ ഉൾപ്പെടെ നിരവധി പേരെ തെരുവുപട്ടികൾ ആക്രമിക്കുന്ന സംഭവങ്ങൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യുകയാണ് ഗ്രാമം എന്നോ നഗരം എന്നോ വ്യത്യാസമില്ലാതെയാണ് തെരുവുപട്ടികൾ കൂട്ടത്തോടെ അലഞ്ഞുതിരിയുന്നത് വാഹനങ്ങൾ ചീറിപ്പായുന്ന റോഡുകൾ തെരുവു പ
ട്ടികളുടെ പിടിയിലായി. അറവ് മാലിന്യങ്ങളും വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലെ മാലിന്യങ്ങൾ റോഡുവക്കിൽ തള്ളുന്നത് മൂലമാണ് തെരുവുപട്ടികൾ റോഡിൽ വിഹരിക്കുന്നത് ഇത് 'വലിയ അപകടങ്ങൾക്കുകാരണമായി. ഇരുചക്ര വാഹനയാത്രക്കാർ ഉൾപ്പെടെ നിരവധി പേരാണ് തെരുവുപട്ടിയുടെ ആക്രമണത്തിനിരയായത് കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളിലും അജാനൂർ പഞ്ചായത്തിലും തെരുവ് പട്ടികളുടെ ശല്യം അതിരൂക്ഷമായി കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാത തെരുവ് പട്ടി
കളുടെ വിഹാരകേന്ദ്രമായി മാറി കുട്ടികളെ മനസമാധാനമായി പുറത്തിറക്കാൻ കഴിയാത്ത അവസ്ഥ രക്ഷിതാക്കൾക്കുണ്ട്. കോഴികളും വളർത്തുമൃഗങ്ങൾ പട്ടികളുടെ ആക്രമണത്തിന് ഇരയാകുന്നത് നിത്യസംഭവം തെരുവുപട്ടികൾ പെറ്റ് പെരുകുമ്പോൾ അവയെ വന്ദീ ക രി
ക്കുകയെന്നതാണ് നിലവിലുള്ള ഏക മാർഗം.
 തദ്ദേശസ്വയംഭരണ വകുപ്പിന് വന്ദികരിക്കാൻ  നേരിട്ട് മാർഗമില്ല. കാസർ കോട് ജില്ലയിൽ വന്ദീകരണ പ്രകൃയ കാര്യക്ഷമമായി നടക്കുന്നില്ല തെരുവ് പട്ടികളെ പിടികൂടി കൊല്ലുന്ന സംവിധാനം ഇപ്പോഴില്ല  ജില്ലാ പഞ്ചായത്തിൻ്റെ അധീനതയിൽ കാസർഗോഡ് ജില്ലയിൽ ഒരിടത്തു മാത്രമാണ് പട്ടികളെ വന്ദീ
കരിക്കുന്ന സംവിധാനമുള്ളത് ഓരോ തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപനങ്ങളും രണ്ട് ലക്ഷം രൂപ വീതം ജില്ലാ പഞ്ചായത്തിന് പട്ടികളെ പിടിക്കുന്ന ചെലവിലേക്ക് വർഷത്തിൽനൽകുന്നുണ്ടെങ്കിലും പട്ടികളുടെ എണ്ണത്തിൽ കുറവുകളൊന്നുമില്ല.

പടം :ചിത്താരി ഭാഗത്ത് അലഞ്ഞ് തിരിയുന്ന പട്ടിക്കൂട്ടം
Reactions

Post a Comment

0 Comments