Ticker

6/recent/ticker-posts

ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 76 കാരൻ അറസ്റ്റിൽ

കാഞ്ഞങ്ങാട് :ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 76 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 14 കാരനെ കൂട്ടി കൊണ്ട് പോയി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഉപദ്രവിച്ചെന്ന കേസിലെ പ്രതിയായ വയോധികനാണ് അറസ്റ്റിലായത്. മാലോം പറമ്പ പുതിയ മംഗലത്ത് പോൾ ജോസഫ് എന്ന പാപ്പൻ ആണ് അറസ്റ്റിലായത്. ചിറ്റാരിക്കാൽ പൊലിസ് റജിസ്ട്രർ ചെയ്ത പോക്സോ കേസിലാണ് അറസ്റ്റ്. പോക്സോ വകുപ്പും രക്ഷിതാക്കളുടെ സംരക്ഷണയിൽ നിന്നും കുട്ടിയെ കൊണ്ട് പോയി തടഞ്ഞു നിർത്തി പീഡിപ്പിച്ചതിന് ബി.എൻ.എസ് വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്. പ്രതിയെ ഇന്ന് രാത്രി കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോയി.
Reactions

Post a Comment

0 Comments