Ticker

6/recent/ticker-posts

രാജീവ് ഉണ്ടാക്കിയ നേട്ടങ്ങൾ ഇന്ത്യയെ മുന്നിലെത്തിച്ചു: പി.കെ.ഫൈസൽ

കാഞ്ഞങ്ങാട് : മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ഭരണകാലത്ത് ശാസ്ത്ര സാങ്കേതിക  സാമ്പത്തിക രംഗങ്ങളിലുൾപ്പെടെ സമസ്ത മേഖലയിലും  ഉണ്ടാക്കിയ നേട്ടങ്ങളാണ് ഇന്ത്യയെ ലോക രാജ്യങ്ങളുടെ മുൻനിരയിലെത്തിച്ചതെന്ന് ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസൽ പ്രസ്താവിച്ചു.

രാജീവ് ഗാന്ധിയുടെ ഭരണ നേട്ടങ്ങൾ രാജ്യചരിത്രത്തിൽ എന്നും സുവർണ്ണ ലിപികളാൽ തിളങ്ങി നിൽക്കുമെന്ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78-ാം ജന്മദിനത്തിൽ കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജീവ് അനുസ്മരണ യോഗവും
പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസൽ ചൂണ്ടിക്കാട്ടി.

മഹാത്മജിയേയും പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനേയും ഇന്ദിരാജിയേയും രാജീവ് ഗാന്ധിയേയും ചരിത്രത്തിൽ നിന്നും തമസ്ക്കരിക്കാനാണ്
നരേന്ദ്രമോദിയുടെ ശ്രമമെന്ന്  
ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.സുരേഷ് രാജീവ് അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണൻ ആദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടുമാരായ എൻ.കെ. രത്നാകരൻ, എം. കുഞ്ഞികൃഷ്ണൻ , ബഷീർ ആറങ്ങാടി , യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ബി.പി.പ്രദീപ് കുമാർ,കോൺഗ്രസ് കാഞ്ഞങ്ങാട് നഗരസഭാ പാർലി പാർട്ടി ലീഡർ കെ.കെ. ബാബു, ബ്ലോക്ക് ഭാരവാഹികളായ കെ.പി.മോഹനൻ, വിനോദ് ആവിക്കര, കെ.വി.കുഞ്ഞിക്കണ്ണൻ, സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ സുരേഷ് കൊട്രച്ചാൽ, കെ.പി.മുഹമ്മദ് കുഞ്ഞി, എം.എം.നാരായണൻ, ഭാസ്ക്കരൻ സൗത്ത്, ചന്ദ്രശേഖരൻ മേനിക്കോട്ട്, എ.രാജൻ, പി.അലാമി, ഒ.വി. ബാബു, വിനീത് കോട്ടച്ചേരി,ജയശ്രീ മുറിയനാവി , അച്യുതൻ മുറിയനാവി, എം.വി.കുഞ്ഞിക്കോമൻ,  യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷിബിൻ ഉപ്പിലിക്കൈ,എ.പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രമോദ്.കെ. റാം സ്വാഗതവും പി.കെ.കരുണാകരൻ നന്ദിയും പറഞ്ഞു.
Reactions

Post a Comment

0 Comments