കാഞ്ഞങ്ങാട്:പ്രിയദർശിനി ആർട്ട്സ് ആൻറ് സ്പോർട്സ് ക്ലബ്ബ് കല്ലിങ്കാലിൻ്റെയും ജവഹർ ബാൽമഞ്ച് കല്ലിങ്കാലിൻ്റെയും നേതൃത്വത്തിൽ 2021-2022 വർഷത്തെ പ്ലസ് ടു,എസ്.എസ്.എൽ.സി പരിക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥി - വിദ്യാർത്ഥിനികളെ രാജിവ് പുരസ്ക്കാരും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.
35 വർഷത്തോളമായി ചിത്താരി പോസ്റ്റോഫീസിൽ പോസ്റ്റ്മാൻ സേവനമനുഷ്ഠിച്ചുവരുന്ന കെ.കൃഷ്ണനെയും ജവഹർ ബാൽമഞ്ച് സംസ്ഥാന കോഡിനേറ്ററായി തെരെഞ്ഞടുത്ത വി.വി.നിശാന്ത് എന്നിവരെയും ആദരിച്ചു.
സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ നഷ്ടപ്പെടുകൊണ്ടിരിക്കുന്ന ജനാധിപത്യ മതേതരത്വമൂല്യങ്ങളെ സംരക്ഷിക്കുന്നതിൽ വിദ്യർത്ഥി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും, മനുഷിക മൂല്യങ്ങൾ മുറുകെ പിടിച്ചു കൊണ്ട് മാനവികതയുടെ വക്താക്കളാകണമെന്നും അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു ചടങ്ങിൽക്ലബ്ബ് പ്രസിഡണ്ട് കെ.ചന്ദ്രൻ്റെ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് അരവിന്ദാക്ഷൻ നായർ എൻ.വി, ജവഹർ ബാൽ മഞ്ച് സംസ്ഥാന കോഡിനേറ്റർ വി.വി.നിശാന്ത്, അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എക്കാൽ കുഞ്ഞിരാമൻ പി.ദാമോദരൻ കൊളവയൽ, കെ.വി.രമേശൻ, കെ.പി.വിജയൻ, ചന്ദ്രൻ കൊളവയൽ, കെ.കൃഷ്ണൻ എന്നിവർ സംസാരിച്ചു, ക്ലബ്ബ് സെക്രട്ടറി കെ.പി.ഉദയകമാർ സ്വാഗതവും ട്രഷറർ കെ.സി.ശശി നന്ദി പറഞ്ഞു.
പടം: കല്ലിങ്കാൽ പ്രിയദർശിനി ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബിന്റെയും ജവഹർ ബാൽമഞ്ചിന്റെയും നേതൃത്വത്തിൽ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള രാജീവ് പുരസ്ക്കാര വിതരണ ചടങ്ങ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി.ഉൽഘാടനം ചെയ്യുന്നു
0 Comments