മാവിലാകടപ്പുറം : മത്സ്യബന്ധനത്തിന് പോയ തോണി അപകടത്തിൽപെട്ട് മാവിലാടം പന്ത്രണ്ടിൽ സ്വദേശി എം.വി ഷിബുവിനെ പുഴയിൽ കാണാതായി. രാത്രി 11:30 യോടെയാണ് സംഭവം വലയിടുന്നതിനിടെ കാൽ വഴുതി പുഴയിലേക്ക് വീഴുകയറിയിരുന്നു. കൂടെയുണ്ടായിരുന്ന നസീർ, ഷിബുവിനെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും കൈവിട്ടുപോയെന്നു നസീർ പറഞ്ഞു, തുടർന്ന് നസീർ കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു, കോസ്റ്റ് ഗാർഡും,ചന്ദേര പോലീസും, ഫയർഫോഴ്‌സും മത്സ്യതൊഴിലാളികളും നാട്ടുകാരും അടങ്ങിയ സംഘം തിരച്ചിൽ തുടരുകയാണ്.
0 Comments