കാഞ്ഞങ്ങാട്:- കാഞ്ഞങ്ങാട് സി.എച്ച്.സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന മെട്രൊ മുഹമ്മദ് ഹാജി ഡയാലിസിസ് സ്കീമിലേക്ക് പ്രതിമാസം 100 ഡയാലിസിസിനാവശ്യമായ
തുക നല്കാനുള്ള ദുബൈ ശാഖാ കമ്മിറ്റി തീരുമാനപ്രകാരം 6 മാസത്തേക്കുള്ള തുക കേന്ദ്ര കമ്മിറ്റിയെ ഏല്പിച്ചു.
മെട്രൊ മുഹമ്മദ് ഹാജി ഡയാലിസിസ് സെന്ററിൽ നടന്ന ചടങ്ങളിൽ യു.എ.ഇ.കമ്മിറ്റി ജനറൽ കൺവീനർ അബ്ദുല്ല ആറങ്ങാടി, ദുബൈ കമ്മിറ്റി ജനറൽ കൺവീനർ പി.എച്ച്.ബഷീർ പാറപ്പള്ളി, വൈ: ചെയർമാൻ ടി.എം.റഷീദ് മൂന്നാം മൈൽ എന്നിവർ സി.എച്ച്.സെന്റർ കേന്ദ്ര കമ്മിറ്റി ജനറൽ കൺവീനർ വൺ ഫോർ അബ്ദു റഹിമാൻ കൈമാറി
വൈ: ചെയർമാർ ബഷീർ വെള്ളിക്കോത്ത് അദ്ധ്യക്ഷതവഹിച്ചു, വൺ ഫോർ അബ്ദു റഹിമാൻ സ്വാഗതം പറഞ്ഞു .അബ്ദുല്ല ആറങ്ങാടി ഉദ്ഘാടനം ചെയ്തു.
0 Comments