ജീപ്പ് സഹിതം
കാണാതായ ആളെ കണ്ടെത്തി.
കിനാനൂർ കയനിയിലെറോയ് ജോസിനെയാണ് 50 ഇന്ന് വൈകീട്ടോടെ നീലേശ്വരം പോലീസ് കണ്ടെത്തിയത്.കഴിഞ്ഞ
10 ന് രാവിലെ വീട്ടിൽ നിന്നും ജീപ്പുമായി പോയ ശേഷം കാണാതാവുകയായിരുന്നു. സഹോദരൻ്റെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ ഇദ്ദേഹം നീലേശ്വരത്ത് തിരിച്ചെത്തിയതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ഗ്യാരേജിൽ ജീപ്പ് വിൽക്കാനേൽപ്പിച്ചായിരുന്നു സ്ഥലം വിട്ടത്.ജീപ്പന്വേഷിച്ച് ഗ്യാരേജിൽ തിരിച്ച് വന്നതറിഞ്ഞെത്തിയ പോലീസ് റോയ് ജോസിനെ സ്റ്റേഷനിലെത്തിച്ച് പിന്നിട് ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി.കർണാടകയിൽ ജോലി തേടി പോയതായി പറഞ്ഞു. ഇദ്ദേഹത്തെ കോടതി ബന്ധുക്കൾക്കൊപ്പം വിട്ടു.എസ് ഐ രാമചന്ദ്രൻ. സീനിയർ സിവിൽ പോലീസ് ഓഫീസർ കുഞ്ഞബ്ദുള്ള സിവിൽ ഓഫീസർ സി. സജിത്ത് പടന്ന എന്നിവരാണ് അന്വേഷണ സംഘ ത്തിലുണ്ടായിരുന്നത്
0 Comments