കാഞ്ഞങ്ങാട്: ട്രെയിൻ മാർഗം കടത്തിയ 10 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി കാഞ്ഞങ്ങാട്ട് ഒരാൾ പിടിയിൽ
196 ഗ്രാം എംഡി എം എയുമായി യുവാവിനെ കാസർഗോഡ് എക്സൈസ് സ്പെഷൽ സ്ക്വാഡാണ് പിടികൂടിയത്.. കിനാനൂർ കൂവാറ്റി സ്വദേശി വി രഞ്ജിത്ത് 38 ആണ് പിടിയിലായത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ്
റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ജി വിനോജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇടക്കിടെ ബംഗ്ളുരുവിലേക്ക് പോകുന്ന പ്രതി എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു. ബംഗ്ളുരുവിൽ നിന്നും കടത്തികൊണ്ട് വന്നതായാണ് വിവരം.മംഗ്ളുരുവിൽ ബസി റ ങ്ങി ഇവിടെ നിന്നു തിരുവനന്തപുരം എക്സ്പ്രസിൽ കയറി കാഞ്ഞങ്ങാട് ഇറങ്ങിയ ഉടനെ പ്രതിയെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു
. പ്രിവന്റ്റ്റീവ് ഓഫീസർമാരായ അഷ്റഫ് സി കെ, സുരേഷ് ബാബു കെ, സുധീന്ദ്രൻ എം വി, സിവിൽ എക്സൈസ് ഓഫീസർമാരായ സാജൻ എ, അജീഷ് സി തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
പടം.. രഞ്ജിത്ത്
0 Comments