കാഞ്ഞങ്ങാട്: മങ്കി പോക്‌സ് ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 പേരെ നിരീക്ഷണത്തിലാക്കി
അഞ്ച് ദിവസം മുൻപ് വിദേശത്ത്
നിന്നെത്തിയ പൊവ്വൽ സ്വദേശിയെയാണ് ചട്ടഞ്ചാല്‍ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ബാധിച്ചയാളുടെ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി.രാംദാസ് ഉത്തരമലബാറിനോട് പറഞ്ഞു.മംഗ്ളുരു വിമാന താവളം വഴിയെത്തിയ ആൾക്കാണ് രോഗലക്ഷണം. ഒപ്പം സഞ്ചരിച്ച വരാണ് നിരീക്ഷണത്തിലായത്.ഇവർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വരാണ്.ഇത് സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ഇന്ന് ആരോഗ്യ വിഭാഗം പുറത്ത് വിടും.
0 Comments