Ticker

6/recent/ticker-posts

ആരോരുമില്ലാത്തവർക്ക് ഓണക്കോടിയുമായി അവരെത്തി

പരപ്പ:ആരോരും ഇല്ലാത്ത അശരണർക്ക് ആശ്വാസകേന്ദ്രമായ മങ്കയം ഗാന്ധി ഭവനിൽ ഓണകോടിയും അന്നദാനവും കേക്ക് മുറിച്ചും പാട്ട് പാടിയും ഓണം ആഘോഷിച്ചു
ജി എച് എസ് ബളാൽ 91.92 എസ് എസ് എൽ സി ബാച്ചാണ് ഓണക്കോടിയുമായി ആരോരുമില്ലാത്തവരെെെ തേടിയെത്തിയത്.
പെരുന്നാൾ കൃസ്തുമസ് വിഷു ഓണം നാടൊട്ടുക്കും ആഘോഷിക്കുമ്പോൾ മക്കളാൽ ,ബന്ധുക്കളാൽ
ഉപേക്ഷിക്കപ്പെട്ട അച്ഛൻ അമ്മ മാർക്കൊപ്പം 
 ആഘോഷിക്കണ മെന്ന ആഗ്രഹമാണ്  ബളാൽ ജി എച് എസ്.91.92 എസ് എസ് എൽ സി പുർവ്വ വിദ്യാർത്ഥികളെ ഇവിടെയെത്തിച്ചത്.

എ വി മാത്യു വിന്റെ അധ്യക്ഷതയിൽ  ഗാന്ധി ഭവൻ അംഗം അബ്ദുൾ ഖാദർ ഉ ദ്ഘാടനം ചെയ്തു
ഷാജൻ പൈൻകോട്ട് സ്വാഗതം പറഞ്ഞു നന്ദകുമാർ, രഘു വെള്ളരിക്കുണ്ട് ബഷീർ എൽ കെ മണികണ്ഠൻ, ഷിലു, രാമകൃഷൻ, ബിജു,എന്നിവർ പ്രസംഗിച്ചു
കൃഷ്ണൻകുട്ടി, മജീദ്,ജോയി ജോൺസൺ, ഹാരിസ്, പ്രീതി, പുഷ്പ, ജാനകി, രതി എന്നിവർ സംബന്ധിച്ചു
പ്രവാസി കളായ ബിനു കെ ജി, രാജേന്ദ്രൻ, രാമചന്ദ്രൻ, സിന്ധു ജോസഫ്, സിന്ധു വി സി, ബിന്ദു, ഗിരിജ, ശാന്തി, മിനി ജോസഫ്, ജാനറ്റ്‌, ഷീജ എന്നിവർ ഓൺലൈനിൽ ആശംസകൾ നേർന്നു
ഗാന്ധി ഭവൻ മാനേജർ രവീന്ദ്രൻ നന്ദി പറഞ്ഞു
Reactions

Post a Comment

0 Comments