Ticker

6/recent/ticker-posts

മുടി മുറിച്ചു ആദിതേജിൻ്റെ ആഗ്രഹം സഫലമായി

കാഞ്ഞങ്ങാട് : മുടി മുറിക്കുന്നതിൽ എന്താണ് ഇത്ര പുതുമ എന്നല്ലേ? എന്നാൽ ആദിതേജ് എല്ലാവരും  മുടി മുറിക്കുന്നത് പോലെ മുടി മുറിച്ച് കളഞ്ഞതല്ല. പരോപകാരപ്രദമായ  ഒരു നല്ല കാര്യത്തിനു വേണ്ടിയാണ് ആദിതേജ് തന്റെ മുടി മുറിച്ച് നൽകിയത്. ഹിമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ട ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിന് മുടി നൽകണമെന്ന ആദിതേജിന്റെ ആഗ്രഹമാണ് ഇതിലൂടെ യാഥാർത്ഥ്യമായത്. ആദിതേജ് തന്റെ മുടി നൽകാനുള്ള ആഗ്രഹം അറിയിച്ചപ്പോൾ സ്കൂളിൽ നിന്നും വീട്ടുകാരിൽ നിന്നും നല്ല പ്രോത്സാഹനമാണ് കിട്ടിയത്. അങ്ങനെ ആദിതേജിന്റെ   ആഗ്രഹം ഇരട്ടിക്കുകയും  തുടർന്ന് നാല് വർഷമായി മുടി വളർത്തുകയും വിഗ്ഗ് നിർമ്മിക്കാനാവശ്യമായ 35 സെന്റീമീറ്റർ നീളത്തിൽ മുടി വളർന്നപ്പോൾ മുറിച്ച് നൽകുകയുമായിരുന്നു. ബ്ലഡ് ഡൊണേഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തകർക്കാണ് മുടിമുറിച്ച് കൈമാറിയത്. പ്രശസ്ത നാടൻപാട്ട് കലാകാരനും നാടക, ഡോക്യുമെന്ററി സംവിധായകനുമായ ഉദയൻ കുണ്ടംകുഴി യുടെയും എം. ഐ. എ. എൽ.പി സ്കൂൾ അധ്യാപിക പി. ആരതിയുടെയും മകനായ ആദിതേജ് കുണ്ടംകുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ആറാം തരം വിദ്യാർത്ഥിയാണ്. പിതാവിന്റെ കലാപാര മ്പര്യം പിന്തുടരുന്ന ആദി തേജ്  ഗോപി കുറ്റിക്കോൽ സംവിധാനം ചെയ്ത നബീക്ക, ശ്രീജിത്ത് ബാലഗോപാൽ സംവിധാനം ചെയ്ത ഹൈഡ്രജൻ എന്നീ സിനിമകളിൽ പ്രധാന വേഷം അഭിനയിച്ചിട്ടുണ്ട്.


പടം'.കുണ്ടംകുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ആറാം തരം വിദ്യാർത്ഥിആദിതേജ് മുടി മുറിച്ചുനൽകുന്നു

Reactions

Post a Comment

0 Comments