പൂച്ചക്കാട് : ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം പൂച്ചക്കാട്ട് കോൺഗ്രസ് പ്രവർത്തകർ നിർമ്മിച്ച പ്രചരണ ഓല കുടിൽ ശ്രദ്ധേയമായി.
ജോഡോ യാത്ര പ്രചരണ കമ്മിറ്റി ജില്ലാ കൺവീനർ സാജിദ് മൗവ്വൽ ഉദ്ഘാടനം ചെയ്തു. പ്രചാരണ കമ്മിറ്റി ഉദുമ നിയോജക മണ്ഡലം ചെയർമാൻ സുകുമാരൻ പൂച്ചക്കാട്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ഉനൈസ് ബേഡകം, ബി.ബിനോയ്, നേതാക്കളായ കുഞ്ഞബ്ദുള്ള പൂച്ചക്കാട്, മുരളി മീത്തൽ, രാകേഷ്കരിച്ചേരി, മഹേഷ് തച്ചങ്ങാട്, സുധാകരൻ കിഴക്കേകര എന്നിവർ സന്നിദ്ധരായിരുന്നു.
0 Comments