Ticker

6/recent/ticker-posts

പടന്നക്കാട് റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ട യുവാവിനെ തിരിച്ചറിഞ്ഞു, മടക്കരയിലേക്ക് പോവുകയായിരുന്ന യുവാവിനെ തിരിച്ചറിയാനായത് പോലീസിൻ്റെ സമഗ്ര അന്വേഷണത്തിൽ

കാഞ്ഞങ്ങാട്. പടന്നക്കാട് റെയിൽപാളത്തിൽ മരിച്ച 
നിലയിൽ കണ്ട യുവാവിനെ തിരിച്ചറിഞ്ഞു, മടക്കരയിലേക്ക് പോവുകയായിരുന്ന യുവാവിനെ തിരിച്ചറിയാനായത് പോലീസിൻ്റെ സമഗ്ര അന്വേഷണത്തിലാണ്.
ഉത്തരകന്നടയിലെ അംഗോള താലൂക്കിൽ മൂലമനയിലെ വിഷ്ണു ഗൗഢ യുടെ മകൻ സതീഷ് വിഷ്ണു 25 വാണ് പടന്നക്കാട് പാളത്തിൽ മരിച്ചതെന്നാണ് തിരിച്ചറിഞ്ഞത്. ഒരാഴ്ച മുൻപാണ് തിരിച്ചറിയാനാവാത്ത മൃതദേഹം കണ്ടെത്തിയത്.കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അവകാശികളെത്താത്തതിനാൽ ഹൊസ് ദുർഗിലെ പൊതുശ്മശാനത്തിൽ സംസ്ക്കരിച്ചിരുന്നു. ഇൻസ്പെക്ടർ കെ.പി.ഷൈൻ, എസ് ഐ കെ.രാജീവൻ, എ.എസ് ഐ.ടി.രാമചന്ദ്രനും കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഉൾപ്പെടെ കേേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിലാണ് മരിച്ച യുവാവിനെ തിരിച്ചറിയാനായത്.നാല് സുഹൃത്തുക്കൾക്കൊപ്പം മടക്കരയിൽ മൽസ്യബന്ധനത്തിന് പോകവെ നേത്രാവതി ട്രെയിനിൽ നിന്നും തെറിച്ചു വീണ് മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.കർണാടകയിൽ നിന്നും ബന്ധുക്കൾ കാഞ്ഞങ്ങാട്ടെത്തി തിരിച്ചറിഞ്ഞു.
Reactions

Post a Comment

0 Comments