Ticker

6/recent/ticker-posts

ആംഗ്യ ഭാഷാ ബോധവത്ക്കരണ ക്ലാസ്

കാഞ്ഞങ്ങാട് : അന്താരാഷ്ട്ര ബധിര വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ബധിര അസോസിയേഷൻ ഹോസ്ദുർഗ് ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ പോലീസ് ഉദ്യോഗസ്ഥർക്കായി ആംഗ്യഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.സ്റ്റേഷൻ പരിധിയിൽ വിവിധ സാഹചര്യങ്ങളിൽ കണ്ടെത്തുന്ന ബധിരരായ ആളുകളുമായി ആശയ വിനയം നടത്തുന്നത്തിനും അവർക്ക് ആവശ്യമായ സഹായം നൽകുന്നതിനും പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ക്ലാസ് സബ്ബ് ഇൻസ്‌പെക്ടർ കെ രാജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ബധിര അസോസിയേഷൻ സെക്രട്ടറി മുഹമ്മദ്‌ റഷാദ് അധ്യക്ഷത വഹിച്ചു. സി എച്ച് ഷക്കീർ, സി രൂപേഷ് എന്നിവർ ബോധവൽക്കരണ ക്ലാസെടുത്തു.കെ ടി ജോഷിമോൻ, ഷനിൽ വി പി എന്നിവർ സംസാരിച്ചു. സമൂഹത്തിലെ വിവിധ ജന വിഭാഗങ്ങളുമായി ബന്ധം പുലർത്തുന്ന പോലീസുകാർക്ക് ആംഗ്യഭാഷയെ കുറിച്ച് അറിവ് നൽകാൻ സംഘടിപ്പിച്ച ക്ലാസ്സിൽ നാൽപ്പതോളം പേർ പങ്കെടുത്തു.

പടം :അന്താരാഷ്ട്ര ബധിര വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ബധിര അസോസിയേഷൻ ഹോസ്ദുർഗ് ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ പോലീസ് ഉദ്യോഗസ്ഥർക്കായി ആംഗ്യഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് സബ്ബ് ഇൻസ്‌പെക്ടർ കെ രാജീവൻ ഉദ്ഘാടനം ചെയ്യുന്നു

Reactions

Post a Comment

0 Comments