Ticker

6/recent/ticker-posts

ഇട്ടമ്മലിലെ വീട്ടിൽ ആയുധവുമായി കയറിയത് പാലക്കാട്ടെ ഏറ്റവും വലിയ കവർച്ചക്കാരൻ, പ്രതി അബോധാവസ്ഥയിൽ, പകൽനേരത്ത് ബിഗ് വെച്ച് നടത്തം, ട്രെയിനിറങ്ങി രാത്രി പാളത്തിലൂടെ നടത്തം, ആദ്യം കാണുന്ന വീട്ടിൽ കയറും, പ്രതിക്ക് ഒന്നരക്കോടി രൂപ വീതം വിലയുള്ള രണ്ട് ആഡംബര വീടുകൾ

കാഞ്ഞങ്ങാട്: കൊളവയൽഇട്ടമ്മലിലെ വീട്ടിൽ ആയുധവുമായി കയറിയത് പാലക്കാട്ടെ ഏറ്റവും വലിയ കവർച്ചക്കാരൻ, പ്രതി അബോധാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിലാണിപ്പോഴുള്ളത്.പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി നൗഷാദാണ് 40 പിടിയിലായത്.
, പകൽനേരത്ത് ബിഗ് വെച്ച് നടക്കും അതിനാൽ ആരും തിരിച്ചറിയില്ല രാത്രി തല മൊട്ടയടിച്ച നിലയിൽ കവർച്ച
 ട്രെയിനിറങ്ങി രാത്രി പാളത്തിലൂടെ നടത്തം, ആദ്യം കാണുന്ന വീട്ടിൽ കയറുന്നതാണ് രീതി., പ്രതിക്ക് ഒന്നരക്കോടി രൂപ വീതം വിലയുള്ള രണ്ട് ആഡംബര വീടുകൾ പാലക്കാടുണ്ടെന്ന് പോലീസ് പറഞ്ഞു. ഓടി രക്ഷപ്പെടുന്നതിനിടെ വീണാണ് ബോധം നഷ്ടപ്പെട്ടത്.ഇരുകാലുകൾക്കും പരിക്കേറ്റു. പാലക്കാട് മാത്രം നൂറോളം കവർച്ചാ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
 അതിഞ്ഞാൽ പടിഞ്ഞാറ് ഇട്ടമ്മൽ ബദർ മസ്ജിദിന് സമീപം താമസിക്കുന്ന  ജലാൽ മൊയ്‌തീൻ്റെ വീട്ടിൽ കയറിയപ്പോഴാണ് പ്രതിയെ വീട്ടുകാർ സാഹസികമായി പിടികൂടിയത്.
ഇന്ന് പുലർച്ചെ 3:30 നാണ് സംഭവം
മൊയ്‌തിന്റെ മകളുടെയും ഭാര്യയുടെയും പാദസരം  ഊരി എടുക്കുന്നതിനിടയിലാണ് പ്രതിയെ വീട്ടുകാർ ജീവൻ പണയം വെച്ച് പിടികൂടിയത്
Reactions

Post a Comment

0 Comments