കാഞ്ഞങ്ങാട്:പട്ടികൾക്കെതിരെ ചൂണ്ടിയ തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.കേസിൽ പ്രതിയായ യുവാവിനെ വിളിച്ചു വരുത്തി പോലീസ് നോട്ടീസ് നൽകിതെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായപ്പോൾ തോക്കെടുത്ത് സോഷ്യൽ മീഡിയയിൽ താരമായ ബേക്കൽ ഇല്യാസ് നഗറിലെ സമീർ എന്ന ടൈഗർ സെമി റി നെ ഇന്ന് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് ബേക്കൽ പോലീസ് നോട്ടീസ് നൽകി വിട്ടയച്ചത്. യുവാവിൻ്റെ
പേരിൽ പോലീസ് നേരത്തെകേസെടുത്തിരുന്നു.
.സമൂഹത്തിൽ ലഹളയുണ്ടാക്കാൻ ഇടയാകുന്ന വിധത്തിൽ നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്ത് വീഡിയോ ചി ത്രികരിക്കുകയും പ്രചരിപ്പിച്ചുവെന്നതിനാണ് കേസെടുത്തത്. ഐ പി സി 153 വകുപ്പ് പ്രകാരമായിരുന്നു കേസ്
വിദ്യാർത്ഥികളെ തെരുവ് പട്ടികൾ ആക്രമിക്കുന്നത് മൂലമാണ് ലൈസൻസ് ആവശ്യമില്ലാത്ത എയർഗൺ എടുത്തതെന്ന് സെമീർ പറഞ്ഞിരുന്നു. സെമീർ ഐഎൻഎൽ മണ്ഡലം നേതാവാണ്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിലെ തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ആവശ്യപ്പെട്ട പ്രകാരം സെമീർ തോക്ക് പോലീസിൽ ഹാജരാക്കുകയായിരുന്നു. എയർഗൺ ആണോയെന്നത് ഉൾപ്പെടെസംബന്ധിച്ച് തോക്ക് പരിശോധനക്കയക്കുമെന്ന് പോലീസ് പറഞ്ഞു. തെരുവ് പട്ടി ശല്യത്തിനെതിരെ തോക്കെടുത്ത സെമി റിൻ്റെ വീഡിയോ വൈറലായിരുന്നു
0 Comments