Ticker

6/recent/ticker-posts

നവജാത ശിശുഉറക്കത്തിനിടെ മരിച്ചു

കാഞ്ഞങ്ങാട്: നവജാത ശിശു മരിച്ചു. എടത്തോട് അട്ടകണ്ടം കോളനിയിലെ ബാബു - രാധാ ദമ്പതികളുടെ 16 ദിവസം പ്രായമുള്ള മകനാണ് മരിച്ചത്. ഇന്നലെ രാത്രി  ഉറക്കി കിടത്തിയതായിരുന്നു. ഇന്ന് രാവിലെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും  മരിച്ചു.. പരിയാരം ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നിന്നും ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തിരുന്നത്. രാധയുടെ ആദ്യ പ്രസവമാണ്. അമ്പലത്തറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Reactions

Post a Comment

0 Comments