Ticker

6/recent/ticker-posts

കോവിഡ് വാക്സിനെടുപ്പിച്ച സ്ത്രിക്ക് നേരെ കത്തി വീശി

കാഞ്ഞങ്ങാട്:കോവിഡ് 
വാക്സിനെടുപ്പിച്ച 
സ്ത്രിക്ക് നേരെ കത്തി
 വീശി. ആശാ വർക്കറിയ സ്ത്രിയുടെ പരാതിയിൽ പ്രതിക്കെതിരെ പോലീസ് കേസെടുത്തു.
മാലോം ചുള്ളിയിലെ പ്രസന്നകുമാരിക്ക് 52 നേരെയാണ് കത്തിവീശിയ ശേഷം ചീത്ത വിളിച്ച് ഭീഷണിപ്പെടുത്തിയത്.പ്രസന്നകുമാരിയുടെ പരാതിയിൽ മാലോം സ്വദേശി വിനോദിൻ്റെ പേരിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം വൈകീട്ട് ചുള്ളിയിൽ വെച്ചാണ് തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയത്.പ്രസന്നകുമാരി നിർബന്ധിച്ച ശേഷമാണ് വിനോദ് കോ വിഡ് വാക്സിനെടുത്തത്. വാക്സിനെടുത്ത ശേഷം കിതപ്പും ശ്വാസതടസവുമനുഭവപ്പെടുന്നതായി പറഞ്ഞായിരുന്നു കത്തിവീശിയത്.

Reactions

Post a Comment

0 Comments