Ticker

6/recent/ticker-posts

സംസ്ഥാന സ്ക്കൂൾ കലോൽസവം സംഘാടക സമിതി പിരിച്ചുവിട്ടു

കാഞ്ഞങ്ങാട്:സംസ്ഥാന സ്കൂൾ കലോത്സവം ; സംഘാടകസമിതി പിരിച്ചുവിട്ടു

2019 നവംബര്‍ 28 മുതല്‍ ഡിസംബര്‍ 1 വരെ കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി പിരിച്ചുവിടുന്നതിനായുള്ള യോഗം ചേർന്നു. ഹോസ്ദുര്‍ഗ്ഗ് ജി.എച്ച്.എസ്.എസില്‍ ചേർന്ന യോഗത്തിൽ സംഘാടക സമിതി ചെയർമാൻ ഇചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. 2019 സെപ്റ്റംബർ 28 ന് കാഞ്ഞങ്ങാട് ടൗൺഹാളിൽ നടന്ന സംഘാടക സമിതിയോഗത്തിൽ 1001 അംഗങ്ങളടങ്ങിയ സംഘാടക സമിതിയെ തിരഞ്ഞടുത്തു. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് 21 സബ് കമ്മിറ്റിയും രൂപീകരിച്ചിരുന്നു. നവംബർ 28 മുതൽ ഡിസംബർ 1 വരെയുള്ള ദിവസങ്ങളിൽ 29 വേദികളിലായി 236 ഇനങ്ങളിലായി നാൽപത്തി ഒന്നായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു. 
കാഞ്ഞങ്ങാട് നടന്ന സംസ്ഥാന കലോത്സവം വളരെ മികച്ച രീതിയിൽ നടത്താൻ സംഘാടക സമിതിക്ക് കഴിഞ്ഞെന്ന് ഇ ചന്ദ്രശേഖരൻ എം.എൽ.എ പറഞ്ഞു.  ഡി.ഡി.ഇ കെ.വി.പുഷ്പ റിപ്പോർട്ട് അവതരിപ്പിച്ചു.
പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, സംഘാടക സമിതി വർക്കിംഗ് ചെയർമാൻ വി.വി.രമേശൻ, കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത, ആർ.ഡി.ഡി ഫ്രയർ സെക്കണ്ടറി) പി.വി പ്രസീത, ഡി.ഇ ഒ എം.എസ്.സുരേഷ് കുമാർ, എ.ഹമീദ് ഹാജി എന്നിവർ സംസാരിച്ചു. എ.ഡി.പി.ഐ സി.എ.സന്തോഷ് സ്വാഗതം പറഞ്ഞു.
സംഘാടക സമിതി പിരിച്ചുവിടൽ യോഗത്തിന്റെ മുന്നോടിയായി ഹൊസ്ദുർഗ് ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബുവിന്റെ അധ്യക്ഷതയിൽ കലോത്സവ സംഘാടക സമിതി കൺവീനർമാരുടെ യോഗം ചേർന്നു.
കമ്മിറ്റി അംഗങ്ങൾ കണ്‍വീനര്‍മാർ തുടങ്ങിയവർ പങ്കെടുത്തു.കോവിഡിന്റെ സാഹചര്യത്തിലാണ് സംഘാടക സമിതി പിരിച്ചു വിടുന്നത് വൈകിയതെന്ന് ഇ ചന്ദ്രശേഖരൻ എം എൽ എ പറഞ്ഞു. വരവ് ചെലവ് കണക്കുകൾ യോഗം അംഗീകരിച്ചു.   അധ്യാപക സംഘടനാ പ്രതിനിധികൾ ഉൾപ്പെട്ട സംഘാടക സമിതിയുടെ ഉപസമിതി കൺവീനർമാരുടെ  യോഗം ചേർന്നു.
Reactions

Post a Comment

0 Comments