കാഞ്ഞങ്ങാട്: ഒ ടി പി നമ്പർ അയച്ച് വൻ തട്ടിപ്പ് കള്ളാർ എസ് ബി ഐ ബ്രാഞ്ചിലെ അകൗണ്ടിൽ നിന്നും യുവാവിന് ഏഴ് ലക്ഷം
രൂപ നഷ്ടപ്പെട്ടു.
മൊബൈൽ ഫോണിലേക്ക് ഒടി പി മെസേജ് അയച്ചാണ് പ്രവാ
സി യുവാവിൻ്റെ ലക്ഷങ്ങൾ തട്ടിയെടുത്തത്. പനത്തടി പാടിയിലെ ഷാൽബിൻ മാത്യുവിൻ്റെ (30) അകൗണ്ടിൽ നിന്നാണ് പണം തട്ടിയെടുത്തത് ഈ മാസം ഇരുപതിനാണ് സംഭവം ഷാൽ ബിൻ മാത്യു ഇപ്പോൾ സൗദി
അറേബ്യ യിലാണ് ജോലി ചെയ്ത് വരുന്നത്. സോഫ്റ്റ് വെയർ അപ് ലോഡ് ചെയ്യുന്നതിൻ്റെ ഭാഗമായി ഫോണിലേക്ക് ഒരു ഒടി പി സന്ദേശ മെ
ത്തുമെന്നും ഒടി പി നമ്പർ അറിയിക്കണമെന്നും ഷാൽബിന് ഒരു സന്ദേശ മെത്തിയിരുന്നു ഫോണിലെത്തിയ ഒടി പി നമ്പർ ഷാൽ ബിൽ വിളിച്ചാൾക്ക് പറഞ്ഞ് കൊടുത്തു. തൊട്ടുപിന്നാലെ ഷാൽബിൻ്റെ കള്ളാർ ബാങ്കിലെ അകൗണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടു. തൊട്ട് പിന്നാലെ 198789 രൂപയും പിൻവലിക്കപ്പെട്ടു പണം നഷ്ടപ്പെട്ട ശേഷമാണ് ഒടി പി തട്ടിപ്പിന്നിരയായ വിവരം അറിയുന്നത് പിതാവ് ടി. വി. മാത്യുവിൻ്റെ പരാതിയിൽ രാജപുരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു പ്രാഥമിക അന്വേഷണത്തിൽ ഇൻ്റർനെറ്റ് വഴി പണം തട്ടിയെടുത്തതായാണ് മനസി
ലായിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പ് നടന്നത് ഇന്ത്യയിൽ നിന്നോ പുറത്ത് നിന്നോ എന്ന് കണ്ടെത്താനായിട്ടില്ല
0 Comments