പരപ്പ: പരപ്പയിൽ വീണ്ടും വാഹനത്തിന് നേരെ ആക്രമണം നടത്തിയ കാട്ടുപന്നിയെ വനപാലകർ വെടിവച്ച് കൊന്നു., പെരിങ്കയിൽ വെച്ച് ഇന്നലെ രാത്രിയാണ് കാട്ടുപന്നിയെ വെടിവെച്ച് കൊന്നത്.. രാത്രി 11 മണിക്ക് ആൽബിൻ ബാബു വിൻ്റ വാഹനത്തിന് കുറുകെ ചാടിയ പന്നി പരാക്രമം കാണിക്കുകയും. വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. തുടർന്ന് ഫോറസ്റ്റിനെ വിവരം അറിയിക്കുകയായിരുന്നു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.അഷറഫിന്റെ നിർദ്ദേശപ്രകാരം. മരുതോം ഫോറസ്ററ് ഓഫീസർ ബി എസ് വിനോദ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജിതിൻ എന്നിവരുടെ നേതൃത്തത്തിൽ, രവീന്ദ്രനാണ് പന്നിയെ വെടിവെച്ചു കൊന്നത്. കാട്ട്ടി വെട്ടി തെളിക്കുന്നവർക്ക് നേരെയും ഇന്നലെ പന്നിയുടെ ആക്രമണമുണ്ടായിരുന്നു
0 Comments