കാഞ്ഞങ്ങാട് ഭർതൃമതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. കുഞ്ഞിനെ ഏൽപ്പിച്ചില്ലെങ്കിൽ ഭർത്താവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി.മഹാരാഷ്ട്രയിലെ എം പി യുടെ പിഎ എന്ന് പറയുന്ന പ്രതിയെ ഭർതൃമതിയുടെ പരാതിയിൽ കേസെടുത്ത് മണിക്കൂറുകൾക്കകം പോലീസ് പൊക്കി.
തൃക്കരിപ്പൂർ മണിയനൊടിയിലെ ടി.ഹാരിസിനെയാണ് 42 ചന്തേര എസ്ഐ, എം.വി.ശ്രീ ദാസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ കവ്വായി സ്വദേശിയാണ് പ്രതി. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ 35 കാരിയാണ് പ്രതി പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി കാണിച്ച് പോലീസിൽ പരാതി നൽകിയത്. അസുഖബാധിതനായ ഭർത്താവിനെ സഹായിക്കാനെന്ന പേരിലാണ് ഹാരിസ് ഒപ്പം കൂടിയത്. യുവതിയുടെ ദൃശ്യങ്ങൾ പകർത്തുകയും വീണ്ടും വഴങ്ങിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അടുത്തിടെ പ്രസവിച്ച കുഞ്ഞിനെ ആവശ്യപ്പെടുകയും ഇല്ലെങ്കിൽ ഭർത്താവിനെ വധിക്കുമെന്ന് ഭീഷണി മുഴക്കി.
ഇതോടെ യുവതി കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി.ബാലകൃഷ്ണൻ നായർക്ക് പരാതി നൽകുകയായിരുന്നു. ഡിവൈഎസ്പി, ചന്തേര ഇൻസ്പെക്ടർ പി.നാരായണൻ എന്നിവരുടെ പ്രത്യേക നിർദേശപ്രകാരം പോലീസ് പ്രതിക്കായി വലവിരിച്ചത്. മഹാരാഷ്ട്രയിൽ ബിസിനസുകാരനെന്ന് പറയപ്പെടുന്ന ഹാരിസ് മഹാരാഷ്ട്രയിലെ ബിജെപി എംപിയുടെ പേഴ്സണൽ സ്റ്റാഫാണെന്ന് പരിചയപ്പെടുത്തി ആളുകളെ വിരട്ടാറുണ്ടെന്നു അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
0 Comments