Ticker

6/recent/ticker-posts

നഗര തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുക ജാഥ സമാപിച്ചു

കാഞ്ഞങ്ങാടട്: കഴിഞ്ഞ നാല് ദിവസം ജില്ലയിൽ പര്യടനം നടത്തിയ എൻ.ആർ. ഇ ജി. വർക്കേർസ് യൂണിയൻ ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പ്രചരണ ജാഥ  പാടിയിൽ സമാപിച്ചു. തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക..കേന്ദ്ര സർക്കാരിന്റെ പദ്ധതിയെ തകർക്കുന്ന നിയമ വിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക. തൊഴിൽ ദിനം-200- ആയി ഉയർത്തുക കൂലി - 600 രൂപയാക്കുക. നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക. കൃഷിയും ക്ഷീര വികസനവും പദ്ധതിയിൽ ഉൾപ്പെടുത്തുക. തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ-12 നു നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെയും അന്ന് കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാഫിസിലേക്ക് നടത്തുന്ന സമരത്തിന്റെയും ഭാഗമായാണ് ജാഥ നടത്തിയത്. ഞായറാഴ്ച കുണ്ടംകുഴി. കുറ്റിക്കോൽ . അഡൂർ . നാട്ടക്കല്ല്. ഗാന്ധി ഗുഡെ . മുള്ളേരിയ : ബോവിക്കാനം. ബാഡൂർ പാടി എന്നിവിടങ്ങളിലാണ് സ്വീകരണം നടന്നത്. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ ടി.എം.എ. കരിം . മാനേജർ എം. ഗൗരി എം.സി.മാധവൻ.കെ.പി.നാരായണൻ. അഡ്വ.സി.രാമചന്ദ്രൻ . പി.ദിവാകരൻ.പി.രവീന്ദ്രൻ സി.കെ. കുമാരൻ.കെ.ജയകുമാരി. എ.ബേബി . കെ.സുരേന്ദ്രൻ സി.കെ. കുമാരൻ എന്നിവർ സംസാരിച്ചു.സമാപന യോഗം പാടിയിൽ മുൻ എം.പി.പി. കരുണാകരൻ ഉദ്ഘാടനം ചെയ്തു കെ.ജയ കുമാരി അധ്യക്ഷയായി. ടി.എം.എ. കരിം . എം. ഗൗരി എം.സി. മാധവൻ പാറക്കോൽ രാജൻ. എ ആർ ധന്യവാദ്. പൈക്കം ഭാസ്ക്കരൻ  സംസാരിച്ചു. സി.വി.കൃഷ്ണൻ സ്വാഗതം പറഞ്ഞു
Reactions

Post a Comment

0 Comments