Ticker

6/recent/ticker-posts

സംസ്ഥാന ടൂറിസം ഡയറക്ടർ പി.ബി.നൂഹ് റാണിപുരത്തെത്തി

കാഞ്ഞങ്ങാട്:സംസ്ഥാന ടൂറിസം ഡയറക്ടർ പി.ബി. നൂഹ്  റാണിപുരം സന്ദർശിച്ചു. ജില്ലയിലെ ടൂറിസം പദ്ധതികളുടെ അവലോകനയോഗം കഴിഞ്ഞ ദിവസം ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ കാസറഗോഡ് വച്ചു നടന്നിരുന്നു. പദ്ധതികൾ നടപ്പിലാക്കാൻ കാലതാമസമുണ്ടാകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ഡയറക്ടർ റാണിപുരം സന്ദർശിച്ചത്. റാണിപുരത്ത് 1കോടി.85 ലക്ഷത്തിന്റെ പദ്ധതികളാണ് നടക്കാനുള്ളത്. പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷത്തിലധികമായിട്ടും നിർമ്മാണ പ്രവൃത്തികൾ തുടങ്ങിയിട്ടില്ല. കുട്ടികളുടെ പാർക്ക്, നീന്തൽകുളം, ആയുർവേദ സ്പ തുടങ്ങിയവയാണ് റാണിപുരം ഡി റ്റി പി സി റിസോർട്ടിൽ വരാൻ പോകുന്നത്. ഡയറക്ടറുടെ സന്ദർശനത്തോടെ പ്രവർത്തനങ്ങൾക്ക് വേഗം കൂടും. വനം വകുപ്പുമായി സഹകരിച്ച് കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് പി.ബി. നൂഹ് അറിയിച്ചു. ഡി റ്റി പി സി സെക്രട്ടറി ലിജോ ജോസഫും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Reactions

Post a Comment

0 Comments