Ticker

6/recent/ticker-posts

പുഞ്ചാവി ഗല്ലി ജംഗ്ഷനിൽ എസ് ഐയേയും പോലീസുകാർക്ക് നേരെയും ആക്രമണം

കാഞ്ഞങ്ങാട്: രാത്രി റോഡിൽ ആളുകൾ കൂടി നിൽക്കുന്നുണ്ടെന്നറിഞ്ഞെത്തിയ
 എസ് ഐയേയും 
പോലീസുകാർക്ക് നേരെയും
 ആക്രമണം.പുഞ്ചാവി ഗല്ലി ജംഗ്ഷനിൽ ഇന്നലെ രാത്രിയാണ് ആക്രമണം ഹൊസ്ദുർഗ് എസ് ഐ കെ.രാജീവൻ സിവിൽ പോലീസ് ഓഫീസർമാരായ വി.കെ.സഞ്ജിത്ത്, വി.സനൂപ് എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഫൈസൽ എന്ന പ്രതിക്കെതിരെ ഹൊസ്ദുർഗ് പോലിസ് കേസെടുത്തു.ചട്ടുകം, വടി ഉപയോഗിച്ച് പോലിസുദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ചീത്ത വിളിച്ച് അക്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്.പ്രതി രക്ഷപ്പെട്ടു
Reactions

Post a Comment

0 Comments