Ticker

6/recent/ticker-posts

ബി.എം.ഡബ്ല്യു കാറുംലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

കാഞ്ഞങ്ങാട് :ബി.എം.ഡബ്ല്യു കാറുംലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്കുണ്ട്.
ദേശീയ പാതയിൽ ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ പെട്ടവരാണ് മരിച്ചത്. മഞ്ചേശ്വരം പാവൂർ സ്വദേശികളായ ഇബ്രാഹീം ഖലീൽ ഹാഷിം 25, മുഹമ്മദ് റിയാസ് 19 എന്നിവർക്കാണ് പരിക്കേറ്റത്.
മംഗലാപുരം ശാന്ത ബല്ലുവിലെ മുഹമ്മദി
ൻ്റെ മകൻ ആഷിഫ് മുഹമ്മദ് 41,സുഹൃത്ത് കർണാടക നാട്ടക്കാലിലെ മുഹമ്മദ് ഷഫീഖ് 24 എന്നിവരാണ് മരിച്ചത്.
  പൂർണമായും തകർന്ന ആഡംബര കാർ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വെട്ടി
 പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. രാത്രി ചട്ടഞ്ചാൽ 55 ആം മൈലിലാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കാറും എതിരെ സഞ്ചരിച്ച ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.  മേൽപ്പറമ്പ പൊലീസ് ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു.
Reactions

Post a Comment

0 Comments