കാസർഗോഡ് എക്സൈസ് എൻഫോഴ്സ്മെൻറ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ കെ. സുരേഷ് ബാബു വിൻ്റെ നേതൃത്വത്തിൽ കുഡ്‌ലു
പായിച്ചാലിൽ നടത്തിയ റെയിഡിൽ കാറിൽ കടത്തിയ വിദേശമദ്യം പിടിച്ചു.
ആൾട്ടോ കാറിൽ കടത്തിയ 311.04 ലിറ്റർ കർണ്ണാടക വിദേശമദ്യമാണ് പിടിച്ചത്. ബംബ്രാണ- കിദൂരിലെ മിതേഷിനെ 28 അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു പ്രിവന്റീവ് ഓഫീസർ എം വി സുധീന്ദ്രൻ മറ്റ് ഉദ്യോഗസ്ഥരായ സാജൻ എ, അജീഷ് സി, പ്രജിത്ത് കെ ആർ ,നിഷാദ്. പി., മനോജ് പി , മഞ്ജുനാഥൻ വി, മോഹനകുമാർ എൽ ,ശൈലേഷ് കുമാർ പി എക്സൈസ് ഡ്രൈവർ ദിജിത്ത് പി വി എന്നിവർ ചേർന്നാണ് പിടികൂടിയത്.. പ്രതിയെ കാസറഗോഡ് റെയിഞ്ചിന് കൈമാറി. പ്രതി കാസർഗോഡ് വെച്ച് കാറിൽ കടത്തിയ മദ്യവുമായി മുമ്പും നിരവധി തവണ എക്സൈസ് പിടിയിലായിട്ടുണ്ട്. മദ്യം സംഭരിച്ച് നൽകിയ ആളെക്കുറിച്ച് എക്സൈസിന് സൂചന ലഭിച്ചിട്ടുണ്ട്.കർണാടക അതിർത്തി ഗ്രാമത്തിൽ താമസക്കാരനായ കൂട്ട് പ്രതിക്കെതിരെ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ആഴ്ചകൾക്ക് മുമ്പ് കാറിൽ കടത്തുകയായിരുന്ന മദ്യവുമായി കടത്ത് സംഘത്തിലെ പ്രധാനിയായ അണ്ണു എന്ന അരവിന്ദാക്ഷയെ അറസ്റ്റ് ചെയ്ത് സ്പെഷ്യൽ സ്ക്വാഡ് കേസ്സെടുത്തിരുന്നു.
0 Comments