കാഞ്ഞങ്ങാട്:മോനാച്ച ശ്രീഭഗവതി ക്ഷേത്രത്തിൻ്റെ പൂരക്ക ളി കാണാൻ തമിഴ് നാട് ഗവ. ട്രാൻസ്പോർട്ട് സിക്രട്ടറിയുടെ നേതൃത്വത്തിൽ ആറംഗ സംഘമെത്തി.
കേരളത്തിന്നകത്തും പുറത്തും നിരവധി വേദികളിൽ തിളങ്ങുകയും കേരള ടൂറിസം വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ സ്ഥാനം പിടിക്കുകയും ചെയ്ത മോനാച്ച ശ്രീ ഭഗവതി ക്ഷേത്ര പൂരക്കളി സംഘത്തിൻ്റെ പൂരക്കളി അതിൻ്റെ മണ്ണിൽ നിന്ന് തന്നെ കണ്ടാസ്വദിക്കാനാണ് തമിഴ്നാട് ഗവ. ട്രാൻപ്പോർട്ട് സിക്രട്ടറി ടി.എൻ. വെങ്കടേശിൻ്റെ നേതൃത്വത്തിൽ അംഗ സംഘം മോനാച്ചയിലെത്തിയത്.സംഘം കൺകളുർക്കെ പൂരക്കളി കണ്ടാസ്വദിച്ചു. മോനച്ചയിലെ പരിചയ സമ്പന്നരായ 18 ഓളം കളിക്കാരാണ് ' നിറദീപത്തിന് ചുറ്റും നിന്ന് പൂരക്കളി കളിച്ചത്. പൂര മാലയിലെ ഒന്ന്, നാല് നിറങ്ങളും ചിന്തും അതി വിദഗ്ധമായി അവതരിപ്പിക്കുന്നത് കണ്ട് ഏറെ സന്തോഷത്തോടെയാണ് സംഘം മടങ്ങിയത് . നിരവധി സിനിമകളിൽ മുത്തശ്ശിയുടെ വേഷം ചെയ്ത തമ്പായി അമ്മയുടെ നേതൃത്വത്തിൽ അഞ്ച് നാടൻ പാട്ടുകാർ നാടൻ പാട്ടവതരിപ്പിച്ചതും ഏറെ പുതുമയോടെ ആണ് അതിഥികൾ സ്വീകരിച്ചത്. ഫോക് ലാൻ്റിൻ്റെ നേതൃത്വത്തിൽ മിയാ വാക്കി മാതൃകയിൽ ചെയ്ത ദേവ വനവും സംഘം സന്ദർശിച്ചു.
സംഘത്തിൽ ടി.എൻ. വെങ്കടേശ് ഐ.എ.എസിന് പുറമെ ഉമാ സേതു മാധവൻ, ആനന്ദീ ശിവ സുബ്രഹ്മണ്യം , ദേവിക ആനന്ദ്, ശ്രീലക്ഷ്മി ദൊര രാജലു, അരുന്ധതി റാവു എന്നിവരാണുണ്ടായരുന്നത്.
0 Comments