Ticker

6/recent/ticker-posts

ബേക്കൽ ഉപജില്ലാ കലോത്സവം സംഘാടക സമിതി ഓഫീസ് തുറന്നു

കാഞ്ഞങ്ങാട്: നവംബർ 2 മുതൽ 5 വരെ വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച്ച്എസ്എസിൽ നടക്കുന്ന ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ സംഘാടക സമിതി ഓഫീസ് പ്രവർത്തനം തുടങ്ങി.
അജാനൂർ പഞ്ചായത്ത് പ്രസിഡൻ്റും സ്കൂൾ പൂർവ വിദ്യാർത്ഥിനിയുമായ ടി.ശോഭ ഓഫീസ് ഉദ്ഘാടനം ചെയ്തു. ബേക്കൽ എഇഒ പി.കെ.സുരേഷിന് നൽകി ഹൊസ്ദുർഗ് എസ് ഐ, കെ.രാജീവൻ  ലോഗോ പ്രകാശനം ചെയ്തു. മഹാകവി പി കുഞ്ഞിരാമൻ നായരുടെ മകൻ വി.രവീന്ദ്രൻ നായരിൽ നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ സബീഷ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വർക്കിങ്ങ് ചെയർമാനും സ്കൂൾ പിടിഎ പ്രസിഡൻ്റുമായ കെ.ജയൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ എ.ദാമോദരൻ, കെ.കൃഷ്ണൻ മാസ്റ്റർ, എൻ.ജി. പുഷ്പ, എം.ബാലകൃഷ്ണൻ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി.പി.കുഞ്ഞികൃഷ്ണൻ നായർ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ശിവജി വെള്ളിക്കോത്ത്, സ്കൂൾ പ്രിൻസിപ്പൽ ഷൈജു ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രധാനാധ്യാപിക സരള ചെമ്മഞ്ചേരി സ്വാഗതവും പബ്ലിസിറ്റി കൺവീനർ എം.രാകേഷ് നന്ദിയും പറഞ്ഞു.
Reactions

Post a Comment

0 Comments