കാഞ്ഞങ്ങാട് നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനം
കുത്തി തുറന്ന് അര ലക്ഷം രൂപയും ഒരു കെട്ട് പാന്റും കവർച്ച ചെയ്തു.
പഴയ മുണ്ടും ഷർട്ടും ധരിച്ചെത്തിയ
മോഷ്ടാവ് മടങ്ങിയതാവട്ടെ
കടയിലെ പുത്തൻ പാന്റും ഷർട്ടും ധരിച്ച്
ബസ്റ്റാന്റിനോ സമീപത്തെ അനശ്വര കോംപ്ലക്സിലെ ചിത്ര സിൽക്സിലാണ് കവർച്ച നടന്നത് അമ്പതിനായിരം രൂപയും വില്പനയ്ക്ക് വച്ച പാൻ്റ്സുകളുമാണ് നഷ്ടപ്പെട്ടത്. കടയുടെ മുൻവശത്തെ ചില്ലുവാതിലും ഷട്ടറിന്റെ അടിഭാഗം തകർത്താണ്അകത്ത് കയറിയത്.കൗണ്ടറിൽ സൂക്ഷിച്ചതായിരുന്നു പണം .
ഇന്ന് പുലർച്ചെ മൂന്നുമണിക്കും അഞ്ചു മണിക്കും ഇടയിലാണ് സംഭവം.മൂന്നുമണിക്ക് അകത്ത് കയറി മോഷ്ടാവ് അഞ്ചു മണിവരെ കടയുടെ അകത്ത് കഴിഞ്ഞു പിന്നീട് പുറത്തിറങ്ങി കടയുടെ തെക്കുഭാഗത്ത് കൂടിയാണ് റോഡിലേക്ക് പോയത്.വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്ത് എത്തി പോലീസ് നായയെയും സ്ഥലത്തു കൊണ്ടുവന്നു പരിശോധന നടത്തി.ഉടമ കാഞ്ഞങ്ങാട് സൗത്തിലെ കെ വി ചന്ദ്രന്റെ പരാതിയിൽ ഹൊസ്ദുർഗ് പൊലിസ് കേസെടുത്തു.
തൊട്ടടുത്ത കടയിലെ സി.സി.ടി.വിയിലാണ് മുണ്ട് ധരിച്ചെത്തിയ
0 Comments