ഒടയംചാൽ :
കാട്ടുപന്നിയുടെ കടിയേറ്റ് യുവാവിന്റെ നില ഗുരുതരം. കോടോം എരുമക്കുളം തടിയൻ വളപ്പിലെ മോഹന നാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിേക്കേറ്റത്. പനത്തടി താലൂക്കാശുപത്രിയിലും പിന്നീട് മംഗ്ളുരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ തടിയൻ വളപ്പിലാണ് സംഭവം. ജോലിക്ക് നടന്ന് പോകുന്നതിനിടെയാണ് ആക്രമണം. കുത്തി വീഴ്ത്തുകയും കടിക്കുകയുമായിരുന്നു. കാലിനാണ് കാര്യമായ പരിക്കേറ്റത്. കാൽ വിരൽ കടിച്ച് പറിച്ചു.
0 Comments