കാസർകോട് :മാരുതി ഓംനി വാനിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നെക്രാജെ സാലത്തടുക്കയിലെ ചന്ദ്രൻ 55 ആണ് മരിച്ചത്. ബദിയഡുക്ക പൊയ്യക്കണ്ടത്താണ് അപകടം. ചെർക്കള ഭാഗത്ത് നിന്നും ബദിയഡുക്ക ഭാഗത്തേക്ക് വരികയായിരുന്ന ഓംനി സ്കൂട്ടറിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം. ഓംനി ഡ്രൈവർക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു.
0 Comments