ഷാർജ: യു.എ.ഇയിലെ ഷാർജ ഖോർഫക്കാനിൽ ബോട്ടപകടത്തിൽ നീലേശ്വരം സ്വദേശിമരിച്ചു. നീലേശ്വരം അനന്തം പള്ള വാഴവളപ്പിൽ അഭിലാഷ്(38) ആണ് മരിച്ചത്. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ ഏഴ് വർഷമായി ഹെൽപ്പറായി ജോലി
ചെയ്ത് വരികയായിരുന്നു.
അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്നു മലയാളികൾക്ക് പരിക്കുണ്ട്. തിരുവനന്തപുരം സ്വദേശിയായ കുട്ടിക്ക് ഗുരുതരമാണ്. സഹപ്രവർത്തകർക്കൊപ്പം പെരുന്നാൾ അവധി ആഘോഷിക്കാൻ ഖോർഫക്കാനിലെത്തിയപ്പോഴാണ് അപകടം. പരിക്കേറ്റ രണ്ടുപേർ
അഭിലാഷിന്റെ സഹപ്രവർത്തകരാണ്.
0 Comments