കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്സബ് ആർ.ടി.ഒ ഓഫിസിൽ വിജിലൻസ് റെയിഡ് . ഡി വൈ എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. ഓഫിസിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകുന്നതിന് വിവിധ ഏജന്റ് മാരിൽ നിന്നും ഡൈവിംഗ് സ്കൂളുകളിൽ നിന്നും പിരിച്ചെടുത്ത 56520
രൂപ വിജിലൻസ്
പിടിച്ചെടുത്തു.
ഏജന്റായ രാജാകൃഷ്ണനിൽ നിന്നു മാണ് പണം പിടിച്ചെടുത്തത്. ..ഇന്നലെ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിനുമാണ് കൈക്കൂലിയായി പണം നൽകാൻ കൊണ്ട് വന്നത്. രാജകൃഷ്ണൻ എന്ന ഏജന്റിനെ
ഫിറ്റ് നസ് സർട്ടിഫിക്കറ്റിന്
കൈക്കൂലി പിരിക്കുന്നതിന് നിയോഗിച്ചതായും വിജിലൻസ് കണ്ടെത്തി. പിരിച്ചെടുക്കേണ്ട പണത്തിന്റെ കണക്ക് വാട്സാപ്പിൽ എ.എം.വി.ഐ
രാജാ കൃഷണന്റെ ഫോണിലേക്ക് അയച്ച് കൊടുത്തതായും പ്രകാരം പിരിച്ചെടുത്ത കണക്ക് വെള്ളപേപ്പറിൽ എഴുതി വെച്ചതായും ഏജന്റിന്റെ കൈവശത്ത് നിന്നും കണ്ടെടുത്തു. എ. എം.വി.ഐ
മാരുടെ
ഫോണിലും വാട്സാപ്പിലും നിരന്തരം
ഏജന്റുമായി ബന്ധപെട്ടതായും ഫോണുകൾ പരിശോധിച്ചതിൽ കാണുന്നതായി
Iവിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഡി വൈ എസ്.പി
കെ.വി. വേണുഗോപാലിന് പുറമെ അസി. സബ് ഇൻസ്പെക്ടർ വി.ടി. സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പൊ
ലീസ് ഓഫീസർ പി.കെ രഞ്ജിത് കുമാർ, വി. രാജീവൻ സിവിൽ ഓഫീസർ ടി.വി.രതീഷ്, കിനാനൂർ കരിന്തളം കൃഷി ഓഫിസർ നിഖിൽ നാരായണൻ എന്നിവരുമുണ്ടായിരുന്നു.
കാഞ്ഞങ്ങാട് ആർ.ടി.ഒ ഓഫീസിൽ ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടക്കുന്നു.
0 Comments