കാഞ്ഞങ്ങാട് :
10.35 ഗ്രാം എം.ഡി.എം.എ യുമായി പള്ളിക്കര സ്വദേശിയായ
യുവാവ് അറസ്റ്റിൽ .പള്ളിക്കര സ്വദേശി ഇംതിയാസിനെ 32 യാണ്
പൊലിസ് അറസ്റ്റ് ചെയ്തത്.
ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ,മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയുമാണ് ഇംതിയാസെന്ന് പൊലീസ് പറഞ്ഞു. വിൽപ്പനക്കെത്തിച്ചതാണ് മയക്കുമരുന്നെന്ന് പൊലീസ് പറഞ്ഞു. ബേക്കല്‍ ഡി വൈ എസ്. പി സി.കെ. സുനില്‍ കുമാറിന്റെയും നിര്‍ദ്ദേശ പ്രകാരം നടന്ന പരിശോധനയിൽ ഇന്‍സ്പെക്ടര്‍യു പി വിപിന്‍ , എസ് .ഐ കെ.വി. രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആറാട്ട് കടവ് -വെടിത്തരക്കല്‍ റോഡ് ജംക്ഷനില്‍ വെച്ചാണ് പിടികൂടിയത്.
ജില്ലാപോലീസ് മേധാവി ഡോ..വൈഭവ് സക്സേനന്റെ നേതൃത്വത്തിൽ ജില്ലയില്‍ മയക്കുമരുന്ന് വേട്ട ശക്തമാക്കിയിട്ടുണ്ട് .സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മാരായ സന്തോഷ് കെ ഡോണ്‍ , എം വിവിനീഷ് , ജയപ്രകാശ്,സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി.വി. ബിനീഷ് ,അബ്ദുള്‍ സലാം എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പ്രതിയെ
ചോദ്യം ചെയ്ത്
തെളിവെടുത്തു.
0 Comments