Ticker

6/recent/ticker-posts

കേരളത്തെ ആയുർവ്വേദത്തിന്റെ ഹബ്ബാക്കി മാറ്റും : മന്ത്രി വീണ ജോർജ്

 കാഞ്ഞങ്ങാട്:കേരളത്തെ ആയുർവേദത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് ആയുഷ് ആരോഗ്യ   ശിശുവികസന വകുപ്പ് മന്ത്രി  വീണാ ജോർജ്ജ് പറഞ്ഞു. ജില്ലയിലെ  കളനാട് കൺവെൻഷൻ സെന്ററിൽ രണ്ടു ദിവസമായി നടന്നു വന്നിരുന്ന സർക്കാർ സ്വകാര്യ  മേഖലയിലെ ആയുർവേദ ഡോക്ടർമാരുടെ പൊതു സംഘടനയായ ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യയുടെ (എ എം എ ഐ ) 44 മത് സംസ്ഥാന കൗൺസിലിലെ പൊതു സമ്മേളനം ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി, .ഇ ചന്ദ്രശേഖരൻ എം എൽ എ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡന്റ്  ഡോ: സി.ഡി. ലീന അധ്യക്ഷത വഹിച്ചു.ആരോഗ്യ സമഗ്രതയ്ക്ക് ആയുർവേദം അനിവാര്യമെന്ന് സമ്മേളനം വിലയിരുത്തി.

ജനറൽ സെക്രട്ടറി ഡോ: കെ.സി. അജിത് കുമാർ ,വിവിധ സംഘടനാ പ്രതിനിധികളായ ഡോ: ഡി.രാമനാഥൻ , ഡോ: എസ്.ഗോപകുമാർ , 
ഡോ: വി.ജെ. സെബി, ഡോ: ദുർഗാ പ്രസാദ്,   എ എം എ ഐ അക്കാഡമി ചെയർമാൻ ഡോ. എ നളിനാക്ഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന വനിതാ ചെയർ പേഴ്സൺ ഡോ: എം.എ. അസ്മാബി , സ്വാഗത സംഘം ജനറൽ കൺവീനർ ഡോ.രഞ്ജിത്ത് .കെ .ആർ തുടങ്ങിയവർ സംസാരിച്ചു , 

.മികവു തെളിയിച്ച ഡോക്ടർമാർക്ക്  ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ പ്രഖ്യാപിച്ച വിവിധ പുരസ്കാരങ്ങൾ ഡോ. എസ് ഗോപകുമാർ ,ഡോ. ഒ. കെ. അനന്തകൃഷ്ണൻ , ഡോ. ഷഹന എ. കെ , ഡോ. രശ്മി പ്രമോദ് എന്നിവർക്ക് ചടങ്ങിൽ വച്ച് ഇ ചന്ദ്രശേഖരൻ എം എൽ എ നല്കി.

പുതിയ ഭാരവാഹികൾ - പ്രസിഡന്റായി ഡോ: സി.ഡി. ലീന യും (തിരുവനന്തപുരം ]),,വൈസ്  പ്രസിഡന്റായി ഡോ:കെ.എസ്.വിഷ്ണുനമ്പൂതിരിയും,, ജനറൽ സെക്രട്ടറി ഡോ: കെ.സി. അജിത് കുമാറും [ കണ്ണൂർ ),സെക്രട്ടറിമാർ  ഡോ: സിരി സൂരജ് , ഡോ: ഷബീൽ ഇബ്രാഹിം, ഡോ: ബി.രാജേഷ്,   ട്രഷററായി ഡോ:   കെ.എം.മുഹമ്മദ് റാസിയും[ വയനാട് ], , ഡോ: എം.എ. അസ്മാബി, [ വനിത ചെയർപേഴ്സൺ ], , ഡോ: ടിന്റു എലിസബത്ത് ടോം [ വനിത കൺവീനർ ] എന്നിവരെ തെരഞ്ഞെടുത്തു.
Reactions

Post a Comment

0 Comments