കാഞ്ഞങ്ങാട് :
അജാനൂർ കടപ്പുറത്ത് നിന്നും കാസർകോട്ടേക്ക് യാത്ര പുറപ്പെട്ട 24 കാരനെ കാണാതായി. അജാനൂർ കടപ്പുറത്തെ അബ്ദുൾ റഹ്മാന്റെ മകൻ മുഹമ്മദ് അജ്മലിനെയാണ് കാണാതായത്. 26 ന് വൈകുന്നേരം മാലിക് ദിനാർ പള്ളിയിൽ പോകുന്നുവെന്ന് വീട്ടിൽ നിന്നും പോയതാണ്. മാനസിക അസ്വാസ്ഥ്യമുണ്ട്. ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കണ്ട് കിട്ടുന്ന വർ പൊലീസിൽ വിവരം അറിയിക്കണം.
0 Comments