Ticker

6/recent/ticker-posts

അജാനൂർ ഗവ. മാപ്പിള എൽ.പി സ്കൂളിൽ ബി.ആർ.സി സപ്പോർട്ട് പ്രീ സ്ക്കൂൾ പ്രവർത്തന ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : അജാനൂർ
ഗവ: മാപ്പിള എൽ .പി .സ്ക്കൂൾ  ബേക്കൽ ബി.ആർ.സി  സപ്പോർട്ട് പ്രീ - സ്ക്കൂൾ പ്രവർത്തന ഉദ്ഘാടനം ചെയ്തു .അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സബീഷ് ഉദ്ഘാടനം നിർവ്വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഷീബ ഉമ്മർ അധ്യ
ക്ഷത വഹിച്ചു.ഡി പി സി, ബിജുരാജ്  വി എസ് (എസ് എസ്.കെ കാസർകോട് )മുഖ്യാതിഥിയായി.ഡി പി ഒ,  നാരായണൻ മാസ്റ്റർ പ്രോഗ്രം വിശദീകരിച്ചു കെ.എം ദിലീപ് കുമാർ, ( ബി പി സി ബേക്കൽ )കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലക് ഷ്മി തമ്പാൻ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മെമ്പർ എം.ഹമീദ് ഹാജി, കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ പി.കെ.കണ്ണൻ, അതിഞ്ഞാൽ ജമാ അത്ത് ട്രഷറർ തെരുവത്ത് മുസ ഹാജി, പി ടി എ പ്രസിഡണ്ട് ഷബീർ ഹസ്സൻ, സംഘാടക സമിതി കൺവീനർ റസാഖ് കൊളവയൽ, മദർ പി ടി എ പ്രസിഡണ്ട് നജ്മ ,എന്നിവർ പ്രസംഗിച്ചു.സ്ക്കൂൾ പ്രധാനാധ്യാപിക ബിന്ദു കെ സ്വാഗതവും, സംഘാടക സമിതി ചെയർമാൻ സി.എച്ച്.സുലൈമാൻ നന്ദി പറഞ്ഞു .
Reactions

Post a Comment

0 Comments