Ticker

6/recent/ticker-posts

ദുരൂഹ സാഹചര്യത്തിൽ മരിച്ച പൂച്ചക്കാട് വ്യവസായിയുടെ സഹോദനും മകനും നേരെ അക്രമം, 5 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ദുരൂഹ സാഹചര്യത്തിൽ  മരിച്ച പൂച്ചക്കാട് സ്വദേശിയായ പ്രവാസി അബ്ദുൾ ഗഫൂറിൻ്റെ സഹോദരനും മകന് നേരെ യും അക്രമം .
പൂച്ചക്കാട് മീത്തൽ ബൈത്തുൽ നൂറിലെ മുഹമ്മദ് ശരീഫ് ( 50 ), മകൻ ബദറുദ്ദീൻ (19) എന്നിവർക്ക് നേരെ യാണ്ആക്രമണമുണ്ടായത്..ഗഫൂറിൻ്റെ
മരണമായി ബന്ധപ്പെട്ട കേസിൽ വീട് റെയ്ഡ് ചെയ്യാൻ കാട്ടിക്കൊടുത്ത വിരോധത്തിനാണ് അക്രമമെന്ന് പരിക്കേറ്റവർ പൊലീസിനോട് പറഞ്ഞു.
 ഇന്നലെ വൈകുന്നേരം 6 .30നാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പൂച്ചക്കാട് സ്വദേശികളായ സൈഫുദ്ദീൻ, ബി.കെ ശമ്മാസ്, ബി.കെ അസറുദ്ദീൻ, ബി.കെ ഉബൈസ്, ബി. കെ റയീസ് എന്നിവർക്കെതിരെ ബേക്കൽ പൊ
ലീസ് കേസെടുത്തു.ഇരുമ്പ് ഉൾപ്പെടെയുള്ള മാരകാ യുധങ്ങളുമായി അടിച്ചും കുത്തിയും പരിക്കേൽപ്പിച്ചുവെന്നാണ് പരാതി.
Reactions

Post a Comment

0 Comments